തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി. കാട്ടക്കട സ്വദേശി സോനുവിനാണ് മര്‍ദനമേറ്റത്. 34000 രൂപ തന്റെ കയ്യിൽ ഉണ്ടായിരുന്നത് ആക്രമിക്കാൻ എത്തിയവരിൽ ഒരാൾ കണ്ടിരുന്നുവെന്നും ഈ പണത്തിനു വേണ്ടിയാണ് തന്നെ മർദിച്ചതെന്നാണ് സോനു പറയുന്നത്.

ഇന്നലെ വെെകുന്നേരം കാട്ടക്കട ബാറിലായിരുന്നു സംഭവം. സോനുവിന്റെ മുഖത്ത് കസേരകൊണ്ടുള്ള അടിയില്‍ പരിക്കേറ്റിട്ടുണ്ട്. ബാറിൽ ഒരു സുഹൃത്തിനൊപ്പം എത്തിയതായിരുന്നു സോനു. എന്നാൽ അടുത്തുണ്ടായിരുന്ന മൂന്ന് പേർ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു.

