India

ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പണിമുടക്കിലേക്ക്

ന്യൂ ഡൽഹി: ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. ഡിസംബർ 4 മുതൽ 2024 ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകൾ ആഹ്വനം ചെയ്‌തു. ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സമയത്ത് ബാങ്കുകളുടെ വിമുഖതയാണ് അസോസിയേഷനെ പണിമുടക്കിലേക്ക് നയിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാണ് യൂണിയൻ ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി, 2024 ജനുവരി 19 മുതൽ 20 വരെ രാജ്യത്തുടനീളം സ്വകാര്യ- പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും യൂണിയൻ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു.

പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ഡിസംബർ 4 മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

2024 ജനുവരി 19 മുതൽ 20 വരെ രാജ്യത്തുടനീളം സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും യൂണിയൻ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു. പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ഡിസംബർ 4 മുതൽ 8 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, യൂണിയനിലെ എല്ലാ ജീവനക്കാരും ജനുവരി 2 മുതൽ 6 വരെ പണിമുടക്കും. ഡിസംബർ 11ന് എല്ലാ സ്വകാര്യ ബാങ്കുകളിലും പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top