Kerala

പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പ്; എൽഡിഎഫ് പിടിച്ചെടുത്തു

പത്തനംതിട്ട: കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് 25 വർഷമായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കാണ്. അതാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് പാനലിൽ മത്സരിച്ച 13 പേരും-വിജയിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ അനിൽകുമാർ ബാങ്ക് പ്രസിഡന്റ് ആകും. ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ വിജയം.

അതേസമയം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ വൻ സംഘർഷം നിലനിന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top