Health

സന്താനഭാഗ്യം ലഭിക്കാത്തവർക്ക് സ്നേഹത്തണലൊരുക്കി ബാബു വൈദ്യർ

ഉദിനൂര്‍: ഉദിനൂരിലെ ബാബുവൈദ്യരെ പരിചയപ്പെടാം-സ്വയം ഒരു പരീക്ഷണത്തിന് വിധേയമായ വ്യക്തിത്വമാണ് ഉദിനൂര്‍ കിനാത്തില്‍ അഭിനന്ദ് ഫാര്‍മസി നടത്തുന്ന ഈ വൈദ്യര്‍. വിവാഹിതനായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സന്താനഭാഗ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ ചില അറിവുകള്‍ വായനയിലൂടെ വിപുലപ്പെടുത്തി മരുന്ന് സ്വയം നിര്‍മ്മിച്ച് കഴിക്കുകയും അങ്ങിനെ സന്താനഭാഗ്യം ലഭിക്കുകയും ചെയ്തു. രണ്ട് മക്കള്‍ ജനിച്ചതിന് ശേഷമാണ് അനപത്യദു:ഖം അനുഭവിക്കുന്നവര്‍ക്ക് താന്‍ കഴിച്ച മരുന്ന് ബാബുവൈദ്യര്‍ നല്‍കിത്തുടങ്ങിയത്.

ഫലം അല്‍ഭുതാവഹമായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം ആളുകള്‍ക്കാണ് ബാബുവൈദ്യരുടെ മരുന്നുകള്‍ സന്താനഭാഗ്യം നല്‍കിയത്. ഇപ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധിപേരാണ് ഇദ്ദേഹത്തിന്റെ ചികില്‍സ തേടുന്നത്. ചികില്‍സയെ കച്ചവടമായി കാണാത്ത ബാബുവൈദ്യരുടെ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് പോലും വാങ്ങി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. പ്രമേഹം മൂലവും മറ്റുമുള്ള ലൈംഗകശേഷിക്കുറവിനും വൈദ്യരുടെ മരുന്നുകള്‍ ഫലപ്രദമാണ്. പൊതു സാമൂഹ്യ വിഷയങ്ങളില്‍ തുറന്നമനസോടെ പ്രതികരിക്കുന്ന ബാബുവൈദ്യര്‍ നിരവധി സംഘടനകളുടെ അംഗീകാരവും പിടിച്ചുപറ്റിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top