ലഖ്നൗ: ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. രാജ്യം മുഴുവനും ആ ആഘോഷങ്ങളുടെ തിരക്കിലുമാണ്. ഇതിനിടയിലാണ് അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡിലേയ്ക്ക് ഇടം നേടിയത്. ഈ ദീപോത്സവത്തിന്‍റെ വാർത്തയാണ് ഇപ്പോൾ ഇന്ത്യയിലാകെ പരക്കുന്നത്. അയോധ്യയിലെ സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി 22 ലക്ഷം ദീപങ്ങളാണ് ഗിന്നസ് റെക്കോർഡിട്ടത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.

