
മുട്ടം :തുടങ്ങനാട്:റോഡിൽ കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ഓട്ടൊ ഡ്രൈവർ മാതൃകയായി .തുടങ്ങനാട് വിച്ചാട്ട് കവലയിലെ ഓട്ടോ ഡ്രൈവർ ജോബി തീക്കുഴിവേലി ക്കാണ് റോഡിൽ നിന്നും പതിനൊന്നായിരിത്തി അഞ്ഞൂറ് രൂപാ കളഞ്ഞുകിട്ടിയത്. റോഡിൽ നിന്നും പണം കിട്ടിയ വിവരം ഉടൻ തന്നെ ജോബി വിവിധ വാട്സ് അപ് ഗ്രൂപ്പുകളിൽ വാർത്ത ഇടുകയും ചെയ്തു. ഇരുപത് മിനിറ്റു നുള്ളിൽപണം നഷ്ടപ്പെട്ട തുടങ്ങനാട് സ്വദേശി കൈനിക്കുന്നേൽ കുര്യാച്ചൻ പണം അന്വേഷിച്ച് വരുകയും ഉടൻതന്നെ ജോബി അവിടുത്തെ നാട്ടുകാരെ സാക്ഷിയാക്കി പണം കുര്യാച്ചന് തിരികെ നൽകുകയും ചെയ്തു. പിജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ് ജോബി.യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ജോബി തീക്കുഴിവേലിൽ .കോവിഡ് കാലത്ത് കാരുണ്യ പ്രവർത്തനത്തിനായി ഒരു തുക മാറ്റി വയ്ക്കുകയും ,സാധുജനങ്ങൾക്ക് ഭക്ഷണ കിറ്റുകൾ നൽകുന്നതിനും ജോബി എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു.

