Kerala

സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

മൂവാറ്റുപുഴ :സി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. സി.പി.ഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ അർദ്ധ രാത്രിയിലാണ് ആക്രമണം. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ബാബുവിനും മാതാവിനും ആക്രമണത്തിൽ പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മല കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. കോളജിൽ എഐഎസ്എഫ് – എസ്എഫ്ഐ സംഘർഷം ഉടലെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top