തിരുവനന്തപുരം: കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. കെപിസിസിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് അങ്ങനെ പോകാൻ സാധിക്കില്ല. തനിക്ക് പറയാനുളള കാര്യങ്ങൾ തീർത്തു പറഞ്ഞു. അച്ചടക്ക സമിതിക്ക് മുമ്പാകെ എല്ലാ കാര്യങ്ങളും വിശദീകരിച്ചെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിൽ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.


