Kerala

രാജ്ഭവൻ ചെലവുകൾ കൂട്ടാനൊരുങ്ങി ഗവർണർ; 36 ശതമാനം വരെ വർധനവ് വേണമെന്ന് ആവശ്യം

ന്യൂ‍ഡൽഹി: രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം. സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവർണർ ചെലവുകളിൽ വർധന ആവശ്യപ്പെട്ടത്.

സംസ്ഥാന സർക്കാർ പണം ധൂർത്തടിക്കുന്നുവെന്ന് നിരന്തരം ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെയാണ് ഗവർണർ തന്റെ സ്വകാര്യ ചെലവുകളിൽ വർധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ വകയിരുത്തിയതിനെക്കാളും കൂടുതൽ തുകയാണ് ഗവർണർ ചെലവഴിക്കുന്നത്. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപ. ഗവർണർ ആവശ്യപ്പെടുന്ന തുകയാണ് ബജറ്റില്‍ നീക്കിവെയ്ക്കുന്നത്. എന്നിട്ടും അതിലും കൂടുതലാണ് ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top