Kerala

രാമപുരം അഗസ്തിനോസ് കോളേജിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി

കോട്ടയം :രാമപുരം അഗസ്തിനോസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും, ആന്റി നർക്കോട്ടിക് ക്ലബിൻറെയും ആഭിമുഖ്യത്തിൽ രാമപുരം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ലഹരിവിരുദ്ധ റാലിയും സമ്മേളനവും നടത്തി. കോളേജ് മാനേജർ ഡോ . ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ലഹരിവിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. രാമപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് ചീങ്കല്ലേൽ , ശാന്താറാം കെ. കെ . എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ജോബിൻ പി. മാത്യു, വിനീത്കുമാർ ആന്റി നർക്കോട്ടിക് ക്ലബ് കോഓർഡിനേറ്റർ ഷാൻ അഗസ്റ്റിൻ ജനമൈത്രി പോലിസ് അംഗങ്ങളായ പ്രശാന്ത്കുമാർ പി.ആർ . സ്റ്റീഫൻ എം എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top