
ഇടുക്കി: ആകാശവാണി ദേവികുളം നിലയത്തിലെ കാഷ്യൽ അവതാരിക കുഴഞ്ഞു വീണു മരിച്ചു. ദേവികുളം സ്വദേശിനി തങ്കമണി സെൽവകുമാർ (50) ആണ് മരിച്ചത്.
നിലയത്തിന്റെ പ്രവർത്തനം ആരംഭിച്ചതു മുതൽ താത്ക്കാലിക ജീവനക്കാരിയായി പ്രവർത്തിക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ നിലയത്തിനു സമീപമുള്ള വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക്പോകുമ്പോൾ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറി യിൽ.സെൽവകുമാറാണ് ഭർത്താവ്, മക്കൾ: സ്നേഹ, മോനിഷ . സംസ്ക്കാരം പിന്നീട്.

