ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്തിയാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

വിദിഷ ജില്ലയിലെ സിറോഞ്ച് നിയമസഭാ സീറ്റിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. താൻ ബിജെപി അധ്യക്ഷനായിരിക്കുമ്പോൾ രാമക്ഷേത്രം നിർമിക്കുന്ന തീയതി രാഹുൽ ഗാന്ധി ചോദിച്ചിരുന്നതായും അമിത് ഷാ പറഞ്ഞു.
2024 ജനുവരി 22 ന് അയോധ്യയിൽ ശ്രീരാമന്റെ വിഗ്രഹം ഉണ്ടാകുമെന്നാണ് ഞാൻ പറയുന്നത്. അയോധ്യയിൽ പുതുതായി നിർമിച്ച ശ്രീരാമക്ഷേത്രത്തിൽ പ്രാർഥന നടത്താൻ പണം ചെലവഴിക്കുമോയെന്ന് അമിത് ഷാ റാലിയിൽ പങ്കെടുത്തവരോട് ചോദിച്ചു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അയോധ്യാ ദര്‍ശനത്തിന് പണം ചിലവാക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

