Crime

ആലുവയിൽ ദുരഭിമാനക്കൊല; ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചു; 14 വയസ്സുകാരിയെ പിതാവ് വിഷം നൽകി കൊലപ്പെടുത്തി

ആലുവയിൽ ദുരഭിമാനക്കൊല. ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചെന്നാരോപിച്ച് പിതാവ് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരണപെട്ടു എന്ന വാർത്ത പുറത്തു വരികയാണ്. കരുമാലൂർ സ്വദേശിനി ഫാത്തിമ എന്ന (14)കറിയാണ് യാണ് മരിച്ചത്.വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടർന്ന് ആന്തരികാവയങ്ങൾ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച്ചയായി ചികിത്സയിലിരുന്ന പെൺകുട്ടി ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് മരണപെടുക ആയിരുന്നു .സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് കരുമാലൂർ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ അബീസിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേൽപിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി പ്രണയത്തിൽ നിന്നു പിന്മാറാതെ വന്നതോടെയായിരുന്നു ക്രൂരപീഡനം.

കളനാശിനി ഉള്ളിൽച്ചെന്ന കുട്ടി ഛർദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.അ‌ച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അ‌മ്മ മൊഴിനൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും. 14 കാരിയായ മകൾക്ക് അന്യമതസ്ഥനായ യുവാവുമായി പ്രണയം ഉണ്ടെന്ന് മനസിലാക്കിയ വിദ്യാർത്ഥിനിയായ മകളെ ഇരുമ്പു വടികൊണ്ട് മർദ്ദിച്ചശേഷം വായിലേക്ക് ബലമായി കളനാശിനി ഒഴിച്ചു​െ​കാടുക്കുകയായിരുന്നു. കേസിൽ കരുമാല്ലൂർ മറിയപ്പടി സ്വദേശി അബിസിനെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top