പാലാ:പാലാ ടൗണിലെ നിലവിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന മുഴുവൻ ഓട്ടോകൾക്കും മുൻസിപ്പൽ പെർമിറ്റ് ഉടൻ നൽകണം എന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ ടി യു സി (എം)പാലാ ടൗൺ മണ്ഡലം ആവശ്യപ്പെട്ടു.പെട്രോളിന്റെയും ,ഡീസലിന്റെയും അടിക്കടിയുള്ള വില വർധനവും,ടൂ വീലറുകളിലെ ചരക്കു നീക്കവും,മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പിടിച്ചു പറിയും മൂലം ഓട്ടോ രംഗം പരിതാപ അവസ്ഥയിലാണെന്നും യോഗം വിലയിരുത്തി.


സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉത്ഘാടനം ചെയ്തു. വിൻസൻറ് തൈമുറി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനൂപ് പാലാ, എം.ടി. മാത്യു, കണ്ണൻ പാലാ,മാതാ സന്തോഷ്, വിനോദ് ജോൺ, സത്യൻ പാലാ, മാർട്ടിൻ കവിയിൽ, ബെന്നി ഉപ്പൂട്ടിൽ, കെ.കെ. ദിവാകരൻ നായർ, സുനിൽ കൊച്ചു പറമ്പിൽ, തോമസ് ആൻ്റണി, സാജൻ. പി, സോണി തോമസ്, ബിജി മുകളേൽ, സജി കൊട്ടാരമറ്റം, തങ്കച്ചൻ കുമ്പുക്കൽ, ഷാജി പ്രവിത്താനം തു ടങ്ങിയവർ പ്രസംഗിച്ചു.


