Kerala

സജി ചെറിയാൻ , പി പി ചിത്തരഞ്ജൻ  വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി:സിപിഎം ആലപ്പുഴ നോർത്ത് സമ്മേളനം നിർത്തിവച്ചു

ആലപ്പുഴ: ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ആലപ്പുഴ നോർത്ത്   സിപിഎം  ഏരിയാ സമ്മേളനം നിർത്തിവച്ചു. സജി ചെറിയാൻ ,  പി പി ചിത്തരഞ്ജൻ  വിഭാഗങ്ങൾ തമ്മിലാണ് തർക്കം രൂക്ഷമായത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. പോലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികൾ ആരോപിച്ചു.  പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോൾ ആണ് തർക്കം മുറുകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top