ആലപ്പുഴ: കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് ഷവായ് കഴിച്ച ഇരുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായവർ ആശുപത്രിയിൽ എത്താൻ തുടങ്ങി.
നിരവധിപ്പേർ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയം ഉയർന്നുവന്നത്. പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.

