ന്യൂഡൽഹി: മുതിർന്ന നേതാവ് അജയ് മാക്കൻ കോൺഗ്രസ് ദേശീയ ട്രഷറർ. പവൻ കുമാർ ബൻസാലിനു പകരക്കാരനായിട്ടാണ് അജയ് മാക്കനെ നിയോഗിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അജയ് മാക്കൻ നിലവിൽ പ്രവർത്തക സമിതി അംഗമാണ്. മൻമോഹൻ സിങ് സർക്കാരിൽ രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം. ഡൽഹിയിൽ ഷീലാ ദീക്ഷിത് സർക്കാരുകളിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

