Tech

കണ്ണ് സ്കാൻ ചെയ്താൽ നേത്ര രോഗങ്ങൾ അറിയാം; പുതിയ എഐ സാങ്കേതിക വിദ്യയുമായി ഗവേഷകർ

റെറ്റിനയുടെ ദൃശ്യങ്ങള്‍ അപഗ്രഥിച്ച്‌ കണ്ണിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന നിര്‍മിത ബുദ്ധി സംവിധാനം വികസിപ്പിച്ച്‌ ശാസ്‌ത്രജ്ഞര്‍. മൂര്‍ഫീല്‍ഡ്‌സ്‌ ഐ ഹോസ്‌പിറ്റലിലെയും യൂണിവേഴ്‌സിറ്റി കോളജ്‌ ലണ്ടനിലെയും ഗവേഷകരാണ്‌ രോഗനിര്‍ണ്ണയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താവുന്ന ഈ കണ്ടെത്തലിനു പിന്നില്‍. ദശലക്ഷണക്കണക്കിനു കണ്ണുകളുടെ സ്‌കാനുകള്‍ ഉപയോഗിച്ചാണ്‌ ഈ എഐ ടൂളിന്‌ പരിശീലനം നല്‍കിയത്‌. നേത്ര രോഗങ്ങള്‍ക്കു പുറമേ പക്ഷാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സണ്‍സ്‌ (Parkinsons) തുടങ്ങിയവയുടെ നിര്‍ണ്ണയത്തിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായകമാകും.

ഇതിനായി ഒപ്‌റ്റിക്കല്‍ കൊഹറന്‍സ്‌ ടോമോഗ്രഫി (ഒസിടി) ഉപയോഗിച്ച്‌ റെറ്റിനയുടെ സൂക്ഷ്‌മമായ സ്‌കാന്‍ എടുത്തു. ഉയര്‍ന്ന ദൃശ്യമികവുള്ള ഈ ചിത്രങ്ങളെയാണ്‌ നിര്‍മിത ബുദ്ധി വിലയിരുത്തുന്നത്‌.രോഗലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ്‌ തന്നെ പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള രോഗങ്ങളുടെ സാധ്യതകള്‍ എഐ സംവിധാനത്തിന്‌ പ്രവചിക്കാന്‍ സാധിക്കുന്നത്‌ നേരത്തേ ചികിത്സ ആസൂത്രണം ചെയ്യാന്‍ ഡോക്ടര്‍മാരെ സഹായിക്കും. ന്യൂറോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top