മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന.

നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.
ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ രണ്ട് മൂന്ന് സിനിമകള്‍ കൂടി ഭാവനയുടേതായി അണിയറയില്‍ റിലീസിനൊരുങ്ങുന്നുണ്ട്.തൃശൂര്‍ക്കാരിയായ ഭാവന വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ സെറ്റില്‍ഡാണ്. പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനും സിനിമാ പ്രമോഷനുമായി മാത്രമാണ് താരം കേരളത്തിലേയ്ക്ക് എത്താറുള്ളത്. പക്ഷെ സോഷ്യല്‍മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ താരം അറിയിക്കാറുണ്ട്.

