പാമ്പാടി : മന്ത്രി വി.എൻ.വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. ഉപരാഷ്ട്രപതിയെ യാത്രയാക്കിയ ശേഷം കോട്ടയത്ത് നിന്നും പാമ്പാടിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.


പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു.
മന്ത്രിക്ക് പരിക്കേറ്റിട്ടില്ല.നിസാര പരിക്കേറ്റ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

