Crime

കോട്ടയം പള്ളത്ത് നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​പ്പെ​ട്ടു

നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​പ്പെ​ട്ടു. വ്യാഴാഴ്ച വൈ​​കു​​ന്നേ​​രം 3.15ന് ​​എം​​സി റോ​​ഡി​​ൽ പ​​ള്ളം പോ​​സ്റ്റ് ഓ​​ഫീ​​സ് ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​​ നി​​ന്ന് കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ഇ​​യോ​​ണ്‍ കാ​​റാ​​ണ് മ​​റി​​ഞ്ഞ​​ത്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ കു​​ള​​ത്തി​​ൽ​പ​​റമ്പി​​ൽ ഹി​​ദാ​​യ​​ത്തു​​ദീ​​ൻ (40), ജി​​നു എ​​ന്നി​​വ​​രെ നിസാര പരിക്കുകളോടെ ജി​​ല്ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ ത​​ല​​കീ​​ഴാ​​യി റോ​​ഡ​​രി​​കി​​ലെ മ​​ര​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്ക് മ​​റി​​യു​​ന്ന​​തു ക​​ണ്ട നാ​​ട്ടു​​കാ​​ർ ഓ​​ടി​​ക്കൂ​​ടി കാ​​ർ ഉ​​യ​​ർ​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധിച്ചില്ല. തുടർന്ന് ​​അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യെ വി​​വ​​ര​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യ​​ത്തു ​നി​​ന്നു​​മെ​​ത്തി​​യ അ​​ഗ്നി​​ശ​​മ​​ന​ സേ​​ന കാ​​ർ ഉ​​യ​​ർ​​ത്തി ഇ​​രു​​വ​രെ​​യും ആം​​ബു​​ല​​ൻ​​സി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കുകയായിരുന്നു.

ആ​​ക്സി​​ലേ​​റ്റ​​റി​​ൽ ​​നി​​ന്നു ബ്രേ​​ക്കി​​ലേ​​ക്ക് ച​​വി​​ട്ടു​​ന്ന​​തി​​നി​​ടെ ചെ​​രു​​പ്പ് ഉ​​ട​​ക്കി​​യ​​താ​​ണ് കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ടാ​​ൻ കാ​​ര​​ണ​​മെ​​ന്നു സ്ഥ​​ല​​ത്തെ​​ത്തി​​യ ചി​​ങ്ങ​​വ​​നം പൊലീ​​സ് പ​​റ​​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top