India

കോൺഗ്രസ് പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് സോണിയാ ഗാന്ധിക്കും രാഹുൽഗാന്ധിക്കും നല്ലതെന്ന് അബ്ദുള്ളക്കുട്ടി

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ പരിഹസിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. കോൺഗ്രസ് പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് സോണിയാ ഗാന്ധിക്കും രാഹുൽഗാന്ധിക്കും നല്ലതെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. കാർഷിക സമരത്തിന്റെ പേരിൽ പഞ്ചാബിലെ ജനങ്ങളെ മാത്രമേ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ എതിരാളികൾക്ക് കഴിഞ്ഞുള്ളൂ. കോൺഗ്രസ്സിന്റെ കാലം ഇന്ത്യയിൽ കഴിഞ്ഞുവെന്നും എ.പി അബ്ദുള്ളക്കുട്ടി പോസ്റ്റിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top