Crime

ഭാര്യയെ വച്ചുമാറൽ:പിന്നിലുള്ളത് വൻ സംഘം.,സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിൽ., 25 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

 

കോട്ടയം : കറുകച്ചാലിൽ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ലൈംഗീകചൂഷണത്തിനായി കാഴ്ചവച്ചതായുള്ള പരാതിയിൽ ചങ്ങനാശേരി സ്വദേശിനിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍തൃമതിയായ യുവതിയെ കറുകച്ചാല്‍ പാലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചും മറ്റു പല സ്ഥലങ്ങളില്‍ വച്ചും ഭര്‍ത്താവ് തന്റെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ലൈംഗീകചൂഷണത്തിനായി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം കറുകച്ചാലിൽ ഭാര്യമാരെ പങ്കുവച്ച കേസ് : ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ ; ആറു പേർ കസ്റ്റഡിയിൽ കോട്ടയം കറുകച്ചാലിൽ ഭാര്യമാരെ പങ്കുവച്ച കേസ് : ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ ; ആറു പേർ കസ്റ്റഡിയിൽ ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി തട്ടി : കണ്ണൂർ സ്വദേശി പിടിയിൽ ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി തട്ടി : കണ്ണൂർ സ്വദേശി പിടിയിൽ ദത്തെടുത്ത കൈകള്‍ തന്നെ എട്ടുവയസുകാരനെ വെട്ടിക്കൊന്നു; ഭാര്യയെയും ദത്തുപുത്രനെയും സോണി കൊലപ്പെടുത്തിയത് അതിക്രൂരമായി; ഒരിക്കലും തുറക്കാത്ത ഗേറ്റ് പണ്ടേ ദുരൂഹത പരത്തി, മൃതശരീരങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം; കോന്നി പയ്യനാമണ്ണിലെ ആത്മഹത്യയും കൊലപാതകവും; നടുക്കം മാറാതെ നാട്ടുകാര്‍ ദത്തെടുത്ത കൈകള്‍ തന്നെ എട്ടുവയസുകാരനെ വെട്ടിക്കൊന്നു; ഭാര്യയെയും ദത്തുപുത്രനെയും സോണി കൊലപ്പെടുത്തിയത് അതിക്രൂരമായി; ഒരിക്കലും തുറക്കാത്ത ഗേറ്റ് പണ്ടേ ദുരൂഹത പരത്തി, മൃതശരീരങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം; കോന്നി പയ്യനാമണ്ണിലെ ആത്മഹത്യയും കൊലപാതകവും; നടുക്കം മാറാതെ നാട്ടുകാര്‍ കോട്ടയം നഗരമധ്യത്തില്‍ ക്രിസ്തുരാജാ പള്ളിയില്‍ സംഘര്‍ഷ സമാനമായ സാഹചര്യം; ക്‌നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; സ്ഥലത്ത് വന്‍ പൊലീസ് സാന്നിധ്യം; വീഡിയോ കാണാം കോട്ടയം നഗരമധ്യത്തില്‍ ക്രിസ്തുരാജാ പള്ളിയില്‍ സംഘര്‍ഷ സമാനമായ സാഹചര്യം; ക്‌നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; സ്ഥലത്ത് വന്‍ പൊലീസ് സാന്നിധ്യം; വീഡിയോ കാണാം
ചങ്ങനാശേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചു കേസുകളാണ് കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ലൈംഗിക ആവശ്യങ്ങള്‍ക്ക് ഭാര്യമാരെ പരസ്പരം കൈമാറുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കറുകച്ചാലിൽ പിടിയിലായവരുമായി ബന്ധപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുന്ന സംഘത്തിൽ നിരവധി പേരുണ്ടെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

 

 

കുടുംബവുമായി ബന്ധപ്പെട്ട കേസായത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ പേരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.കപ്പിൾ ഷെയറിങ്’ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ലഭിച്ചതോടെയാണ് കറുകച്ചാൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. കറുകച്ചാൽ സ്വദേശിയായ ഭർത്താവ് മറ്റുപലരുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

 

 

പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭർത്താവ് അടക്കമുള്ളവരെ പിടികൂടിയത്. ഇവരിൽനിന്നാണ് പങ്കാളികളെ കൈമാറുന്നതിനായി വലിയ സംഘം തന്നെ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്.ടെലഗ്രാം, മെസഞ്ചർ തുടങ്ങിയ ആപ്പുകളിൽ സീക്രട്ട് ഗ്രൂപ്പുകളുണ്ടാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. പങ്കാളികളെ കൈമാറുന്നവർക്ക് പണം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നായി അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്.

 

 

വലിയ കണ്ണികളാണ് ഇത്തരം ഗ്രൂപ്പുകൾക്ക് പിന്നിലുള്ളതെന്നും ആയിരക്കണക്കിന് പേരാണ് ഈ ഗ്രൂപ്പുകളിലുള്ളതെന്നും പോലീസ് പറയുന്നു. പണമിടപാടുകളടക്കം നടക്കുന്നതിനാൽ സംഭവം അതീവഗൗരവതരമായാണ് പോലീസ് കാണുന്നത്. അതിനാൽതന്നെ വിശദമായ അന്വേഷണം നടക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.കുടുംബവുമായി ബന്ധപ്പെട്ട കേസായത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ പേരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

നേരത്തെ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top