Kerala

പാലാ ടൗണിലെ കാടും ,പടലും ആം ആദ്മി പ്രവർത്തകർ വെട്ടിത്തെളിച്ചു

പാലാ. ടൗണിൽ കുരിശുപള്ളികവലയിൽ നിന്നും ഗവ ആശുപത്രി കവലയിലേയ്ക്കു പോകുന്ന ഫുട്ഫാത്തിൽ കാടു വളർന്നുകയറി കിടക്കുന്നതുമൂലം തേളുകളുടെയും പഴുതാരകളുടെയും ചെറു പാമ്പുകളുടെയും താവളം ആയിരിക്കുകയായിരുന്നു.ടൗണിലെ വിവിധ സ്കൂളുകളിലേയ്ക്കു പോകുകയും വരികയും ചെയുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കും, തദ്ദേശവാസികൾക്കും, കാൽനടകാർക്കും നിർഭയമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.സ്കൂളുകൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴും നഗരസഭാ അധികാരികൾ കണ്ടിട്ടും കണ്ടില്ല എന്ന്‌ നടിക്കുന്നത്.

ശുചികരണപ്രവർത്തനങ്ങൾക്കു ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയിട്ടും, ശുചികരണ തൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികളും ഉണ്ടായിട്ടും നോക്കുകുത്തിയായിരിക്കുന്ന നഗരസഭാ ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചു ആംആദ്മി പാർട്ടി സന്നദ്ധസേവകർ ഫുട്പാത്തിലെ കാടുകൾ വെട്ടിതെളിച്ചു ശുചികരണ പ്രവർത്തനങ്ങൾ നടത്തി.കൺവീനർ ജയേഷ് ജോർജ്, സെക്രട്ടറി ജോയി കളരിക്കൽ, ബാലകൃഷ്ണൻ നായർ, ബിനു അറക്കൽ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി. കണ്ടു നിന്ന നാട്ടുകാരും പങ്കാളികളായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-16218").on("click", function(){ $(".com-click-id-16218").show(); $(".disqus-thread-16218").show(); $(".com-but-16218").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });