Kerala

മൂന്ന് മാസം ഗർഭിണിയായ പാലാ സ്വദേശിനിയായ യുവതി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം :മലയാളി യുവതി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. പാലാ പുതുമന എലിസബത്ത് ജോസ്  ആണ് മരിച്ചത്. 36 വയസായിരുന്നു.വീട്ടിൽ കുഴഞ്ഞു വീണ എലിസബത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.മൃതദേഹം ഇന്ന് രാവിലെ എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തി. സംസ്കാരം ഇന്ന്  രാവിലെ 9.30-ന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും.
വള്ളിക്കാട്ട് പുത്തൻപുരയ്ക്കൽ എബി എബ്രഹാമിന്റെ മകളാണ്. ഭർത്താവ് പുതുമന ജോസ് എബ്രഹാം, മകൾ: ജുവാൻ ജോസ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം വഴി സുരേഷ് ഗോപി എംപി നടത്തിയ ഇടപെടലാണ് മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ സഹായിച്ചത്.കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂർ മാൻഡിയാ നേരിട്ടിടപെട്ടതിനാൽ ആണ് എംബാം സർട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം അയക്കാൻ കഴിഞ്ഞത്.കോവിഡ് മൂലം അന്താരാഷ്ട്ര നിയമങ്ങൾ കർശനമാക്കിയതിനാൽ  സുരേഷ് ഗോപി എം പി യുടെ ശ്രമ ഫലമായാണ് ആരോഗ്യ മന്ത്രി നേരിട്ടിടപെട്ടത്‌.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top