കോട്ടയം: കോട്ടയത്ത് അധ്യാപികയായ യുവതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ അധ്യാപികയും കാരിത്താസ് സ്വദേശിനിയുമായ പാറശേരിയിൽ സുനു ജോയിയെ(35) ആണ് കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ച മുതൽ സുനുവിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ആണ് കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായ യുവതി ഭർത്താവ് അതിരമ്പുഴ സ്വദേശിയായ സോനുവിനൊപ്പം മാന്നാനത്ത് ആയിരുന്നു താമസം.
കഴിഞ്ഞ ദിവസമാണ് സുനു കാരിത്താസിലെ തന്റെ മാതാപിതാക്കളുടെ വീട്ടിൽ എത്തിയത്. സുനിവിനെ കാണാതായതോടെ ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ഇന്ന് രാവിലെ ആണ് കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

