Entertainment

ഫ്ലിപ്കാർട്ട് വഴി ഐ ഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് ലഭിച്ചത് സോപ്പ്

കൊച്ചി :ഓൺലൈൻ പർച്ചേസുകൾ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്. ഫോൺ ഓർഡർ ചെയ്തപ്പോൾ കല്ല്, ബാ​ഗ് ഓർഡർ ചെയ്തപ്പോൾ സോപ്പ് തുടങ്ങി ആളുകൾ പല തരത്തിലും പറ്റിക്കപ്പെടുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഐ ഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് ലഭിച്ചത് സോപ്പായിരുന്നു. ഫ്ലിപ്കാർട്ട് വഴിയാണ് ഹർഷ എന്ന വിദ്യാർത്ഥി 48,999 രൂപയ്ക്ക് ഐ ഫോൺ 11 ഓർഡർ ചെയ്തത്. എന്നാൽ വിദ്യാർത്ഥിക്ക് ലഭിച്ചത് നിർമ്മ ഡിറ്റർജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്. ഇതിനെക്കുറിച്ച് ഫ്ലിപ്കാർട്ടിൽ അറിയിച്ചപ്പോൾ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ അവർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹർഷ കോടതിയിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top