Crime

പുളിങ്കുന്നിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കുട്ടനാട്: പുളിങ്കുന്നിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു. രാമങ്കരി പഞ്ചായത്തിലെ നാലാം വാർഡിൽ ചേന്നാട്ടുശേരി ജോജിയുടെയും ജോമോളുടെയും മൂത്ത മകൻ ജോയൽ (17) ആണു മരിച്ചത്. പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള കടവിൽ അപകടം നടന്നത്. ക്ലാസ് നേരത്തേ വിട്ടതിനാൽ 2 കൂട്ടുകാർക്കൊപ്പം ജോയൽ കുരിശുപള്ളി ജെട്ടിക്കു സമീപത്തുള്ള കടവിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു.

നീന്തുന്നതിനിടെ മുങ്ങിത്താണ ജോയലിനെ കരയ്ക്കുകയറ്റാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പുളിങ്കുന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ജോയലിനു നീന്തൽ വശമില്ലായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. സ്കൂൾ വിട്ടശേഷം വീട്ടിലേക്കു പോകുവാൻ ജങ്കാർ കടവിലെത്തിയതായിരുന്നു വിദ്യാർഥികൾ. ജങ്കാർ മറുകരയിലായതിനാൽ മൂന്നുപേരും കുളിക്കാനായി കടവിലേക്കു പോവുകയായിരുന്നു. യൂണിഫോം കരയിൽ അഴിച്ചു വച്ചശേഷമാണു ആറ്റിലിറങ്ങിയതെന്നു പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top