Crime

പാലാ പൂവരണിക്ക് സമീപം കാൽനടക്കാരി ബൈക്ക് ഇടിച്ച് മരിച്ചു

പാലാ പൂവരണിക്ക് സമീപം കാൽനടയാത്രിക ബൈക്ക് ഇടിച്ച് മരിച്ചു. പൂവരണി ആനിക്കുഴിയിൽ ലക്ഷ്മി ഭാസ്ക്കരൻ ആണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെ ആയാണ് സംഭവം. കടയിൽ നിന്ന് സാധനം വാങി റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.

 

റോഡിൽ തെറിച്ച് വീണ ലക്ഷ്മിയെ ബൈക്ക് ഓടിച്ചിരുന്ന യുവാവും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top