Kerala

അരുവിത്തുറ തിരുനാളിന്റെ ഭാഗമായുള്ള നഗര പ്രദക്ഷിണം നടത്തുന്നതിനാൽ 22ന് വൈകിട്ട് 6.30 മുതൽ ഈരാറ്റുപേട്ട ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ഈരാറ്റുപേട്ട: അരുവിത്തുറ തിരുനാളിന്റെ ഭാഗമായുള്ള നഗര പ്രദക്ഷിണം നടത്തുന്നതിനാൽ 22ന് വൈകിട്ട് 6.30 മുതൽ ഈരാറ്റുപേട്ട ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലാ ഭാഗത്തു നിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കോളജ് പാലം കടന്നു പോകണം. പാലാ ഭാഗത്തു നിന്നും തൊടുപുഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മുട്ടം ജംക്‌ഷനിൽ എത്തി തിരിഞ്ഞു പോകണം. തൊടുപുഴ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ നടയ്ക്കൽ കോസ്‌വേ കടന്നു തീക്കോയി റോഡിലെത്തി എത്തി കടന്നു പോകണം.

ടൗണിൽ നിന്നു കാഞ്ഞിരപ്പള്ളി പോകേണ്ട വാഹനങ്ങൾ കുരിക്കൾ നഗർ പാലം കടന്ന് കാഞ്ഞിരപ്പള്ളി റോഡിലെത്തി തിരിഞ്ഞു പോകണം. പാലാ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കുരിക്കൾ നഗർ പാലം കടന്ന് കാഞ്ഞിരപ്പള്ളി റോഡിലെത്തി കോളജ് റോഡ് വഴി കടന്നു പോകണം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നു തൊടുപുഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ സെൻട്രൽ ജംക്‌ഷനിൽ എത്തി എംഇഎസ് ജംക്‌ഷനിലെത്തി നടയ്ക്കൽ കോസ്‌േവ വഴി കടന്നു പോകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top