
പാലാ : ഓട്ടോ തൊഴിലാളികൾക്ക് പാലാ ടൗണിൽ വിശ്രമകേന്ദ്രം അനുവദിക്കണം എന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ.ടി.യു.സി(എം) പാലാ മുനിസിപ്പൽ സമ്മേളനം പാലാ മുനിസിപ്പൽ അധികാരികളോട് ആവശ്യപ്പെട്ടു. എല്ലാ ടൗണുകളിലും ഓട്ടോ തൊഴിലാളികൾക്കും ടാക്സി തൊഴിലാളികൾക്കും വിശ്രമകേന്ദ്രം ഉണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
യൂണിയൻ സമ്മേളനം കെ.ടി.യു.സി(എം) യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി പൂവേലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ. വി. അനൂപ്, കണ്ണൻ പാലാ, വിനോദ് കൊട്ടാരത്തിൽ, വിൻസെന്റ് തൈമുറിയിൽ, തോമസ് ആന്റണി, ശ്യാം ശശി, ഈ. കെ. ബിനു, രാജേഷ് വട്ടക്കുന്നേൽ, മാത്യു കുന്നേപ്പറമ്പിൽ, തങ്കച്ചൻ കുമ്പുക്കൽ, മാതാ സന്തോഷ്, ബിജി മുകുളേല്‍, ബിനോയ് ഏർത്തൂക്കുന്നേൽ, ടിനു തകിടിയേല്‍ , സുനിൽ കൊച്ചുപറമ്പിൽ, സോണി തോമസ്, അൽഫോൻസ് നരിക്കുഴി, സോണി തോമസ്, അപ്പച്ചൻ ആണിതോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു

