Kerala

സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.*
*യു.കെയിൽനിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടുപേർ, ടാൻസാനിയയിൽനിന്നെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽനിന്നെത്തിയ യുവതി (44), അയർലാൻഡിൽനിന്നെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.*
*നൈജീരിയയിൽനിന്ന് വന്ന ഭർത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.*
*ഡിസംബർ 18, 19 തീയതികളിൽ എറണാകുളം വിമാനത്താവളത്തിലെത്തിയ ആറുപേരും വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. അതിനാൽ അവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്തു നിന്നുള്ളവരാരുമില്ല.*
 *ഡിസംബർ പത്തിന് നൈജീരിയയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്ക് 17-ന് നടത്തിയ തുടർപരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.*
*ഡിസംബർ 18-ന് യു.കെയിൽനിന്നെത്തിയ 51-കാരിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top