Crime

ബൈക്കില്‍ നിന്ന് വീണ് റോഡിലിരുന്ന യുവാക്കളുടെ ദേഹത്ത് കൂടെ അമിത വേഗതയിലെത്തിയ കാറുകൾ കയറിയിറങ്ങി

കണ്ണൂർ :കിളിയന്തറ ചെക്ക്പോസ്റ്റിന് സമീപം ബൈക്കില്‍ നിന്ന് വീണ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്ന് വീണ അനീഷിനെയും അസീസിനെയും അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. തൊട്ടു പിന്നാലെ എത്തിയ കാറും യുവാക്കളുടെ ദേഹത്ത് കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഇരിട്ടി കൂട്ടുപ്പുഴ റോഡില്‍ യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായത്. കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. എണീറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു.

Ad

അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന യുവാക്കളുടെ മേല്‍ തൊട്ടുപിന്നാലെ എത്തിയ കാറും കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 28 വയസുള്ള അനീഷ് കിളിയന്തറ സ്വദേശിയാണ്. വളപ്പാറ സ്വദേശിയാണ് 40 വയസുള്ള അസീസ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പോലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാര്‍ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-4643").on("click", function(){ $(".com-click-id-4643").show(); $(".disqus-thread-4643").show(); $(".com-but-4643").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });