Kerala

ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ പാലാക്കാരനായ എഞ്ചിനീയർ സുരേഷ് എസ് (59) മരണമടഞ്ഞു,കടന്നു പോയത് കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്‌ളാറ്റുകളുടെ നിർമ്മാണ സൂത്രധാരൻ

കോട്ടയം :പാലാ :കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്‌ളാറ്റുകളുടെ നിർമ്മാണ സൂത്രധാരനായിരുന്ന പാലാക്കാരൻ എഞ്ചിനീയ സുരേഷ് എസ് (59)ഇന്ന് രാവിലെ മരണമടഞ്ഞു.മൂന്ന് ദിവസം മുൻപ്  കോട്ടയ്ക്കലിൽ സൈറ്റ് ഇൻസ്‌പെക്ഷൻ നടത്തികൊണ്ടിരുന്നപ്പോൾ തെന്നി  വീണാണ് അപകടം സംഭവിച്ചത്. .അവിടെ തന്നെയുള്ള മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ,വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി അമൃതയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അമൃതയിൽ വച്ചായിരുന്നു അന്ത്യം.

പാലാ പുലിയന്നൂർ പുല്ലാട്ട് വീട്ടിൽ എ ശങ്കരൻ നായരുടെയും കെ. ലീലാവതി അമ്മയുടെയും മകനാണ്.ഭാര്യ : പി സുശീല (സ്ട്രക്ചറൽ എഞ്ചിനീയർ )മക്കൾ :എസ്. ഹരിശങ്കർ (സ്ട്രക്ചറൽ എഞ്ചിനീയർ ), എസ്.ശ്രീലക്ഷ്മി (ടെക്സാസ് ഇൻസ്‌ട്രമെൻറ്സ്, ബാംഗലൂരു)

മരുമക്കൾ : ഉമ (ചാർട്ടേഡ് അക്കൌണ്ടന്റ് വിദ്യാർത്ഥിനി )ഹേമന്ത് (അനലോഗ് ഡിവൈസസ്, ബാംഗലൂരു)ലീലാലക്ഷ്മി സഹോദരിയും ജി രാജഗോപാൽ സഹോദരീ ഭർത്താവുമാണ്. ഇരുവരും അഭിഭാഷകർ.

ഇന്ന് വൈകിട്ട് കൊച്ചിയിലെ ചിലിക്കവട്ടത്തുള്ള  വസതിയിൽ പൊതുദര്ശനത്തിനായി കൊണ്ട് വരുന്നതാണ്. നാളെ 11  മണിയോടെ പാലാ പുലിയന്നൂരുള്ള  വസതിയിലാണ് സംസ്ക്കാര കർമ്മങ്ങൾ നടക്കുന്നത്.

1985 ൽ ബിടെക് സിവിൽ എഞ്ചിനിയറിങ് ഫസ്റ്റ് റാങ്കോടെ പാസ്സായ ഇദ്ദേഹം,മദ്രാസ് ഐ ഐ ടി യിലാണ് പി ജി ചെയ്തത്.1989 കൊച്ചിയിൽ സ്വന്തമായി അസോസിയേഷൻ സ്ട്രക്ച്ചറൽ കൺസൾട്ടൻസി  എന്ന സ്ഥാപനം തുടങ്ങുകയായിരുന്നു .തുടങ്ങിയതിനു ശേഷം അഭൂത പൂർവമായ വളർച്ചയാണ് സ്ഥാപനത്തിന് ഉണ്ടായത്.കേരളത്തിലെ ഏറ്റവും കൂടുതൽ ഫ്‌ളാറ്റുകളുടെ പ്ലാൻ വരച്ചതും,നിർമ്മാണ ചുമതലയും  ഇദ്ദേഹത്തിനായിരുന്നു .കൊച്ചിൻ മെട്രോയുടെ നിർമ്മാണത്തിനും ഇദ്ദേഹം സ്‌തുത്യർഹമായ പങ്ക് വഹിച്ചിരുന്നു.  ഗുജറാത്തിൽ നരേന്ദ്ര മോഡി മുഖ്യ മന്ത്രി ആയിരുന്നപ്പോൾ അവിടുത്തെ പല നിർമ്മാണ പ്രവർത്തനത്തിന്റെയും അവസാന നിർദ്ദേശങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു.

ജോലിയിൽ കടുത്ത ആത്മാർത്ഥത പുലർത്തിയിരുന്ന ഇദ്ദേഹം തനിക്കു അറിവുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാന് തല്പരനായിരുന്നു.അമ്പലങ്ങൾ ,പള്ളികൾ ,അനാഥാലയങ്ങൾ തുടങ്ങിയവയ്ക്കു പ്രതിഫലേച്ഛ കൂടാതെയാണ് അദ്ദേഹം സേവനം ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ ആന്തരാവയവങ്ങൾ ദാനം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ട്ടമാണെന്നാണ് ആ മേഖലയിലുള്ളവർ കോട്ടയം മീഡിയയോട് പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top