കോട്ടയം :പാലാ സ്വദേശിയായ ബിജോയ്‌ക്ക് ഒരു ആഗ്രഹമേയുള്ളൂ.ഭാരത പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് കാണണം.അതിനു ബിജോ കണ്ടെത്തിയ മാർഗം കഠിനമായ മാർഗം തന്നെ.അങ്ങ് നടക്കുക .നടക്കുക എന്ന് പറഞ്ഞാൽ 2500 കിലോമീറ്ററാണ് നടക്കുന്നത് .65 ദിവസം കൊണ്ട് ഡൽഹിയിലെത്തുമെന്നു വിശ്വാസമാണ് പാലാ രാമപുരം സ്വദേശിയായ ബിജോയ്‌ക്കുള്ളത്.

തന്റെ ഇഷ്ട്ട ദേവനായ ഏറ്റുമാനൂരപ്പന്റെ സന്നിധിയിൽ നിന്നും ഒക്ടോബർ 23 നാണു ബിജോ ഈ യജ്ഞം തുടങ്ങിയത്.100 ദിവസം വൃതമെടുത്താണ് ബിജോ തന്റെ ആത്മ സാക്ഷാൽക്കാരത്തിനു ഇറങ്ങി പുറപ്പെട്ടത്.ഒരു ദിവസം 35 കിലോമീറ്ററാണ് നടക്കുന്നതെങ്കിലും ഒരാഴ്ച കൊണ്ട് 55 കിലോമീറ്ററായി ഉയർത്തി 65 ദിവസം കൊണ്ട് ഡല്ഹിയിലെത്തുക എന്ന പദ്ധതിയുടെ നീളം കുറയ്ക്കാമെന്നാണ് ബിജോ കരുതുന്നത്.
ലോക്കോ സമസ്താ സുഖിനോ ഭവന്തു എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത വലിയ കുടക്കീഴിലാണ് ബിജോയുടെ നടപ്പ്.കെട്ടും കെട്ടി ശബരിമലയ്ക്ക്.,ആരെ കാണാൻ സ്വാമിയെ കാണാൻ.സ്വാമിയെ അയ്യപ്പോ; ശബരിമല തീർത്ഥാടകർ ശരണം വിളിക്കുന്ന പോലെ ശരണം വിളിയില്ല .നിശബ്ദമായ ഉൾവിളി മാത്രം.കെട്ടും കെട്ടി ഡൽഹീക്ക്;ആരെ കാണാൻ നരേന്ദ്ര മോഡിയെ കാണാൻ.ബിജോയുടെ യാത്ര ധന്യമാവട്ടെ എന്നാശംസിക്കുകയാണ് രാഷ്ട്രീയ ഭേദമെന്യേ കണ്ടുമുട്ടുന്ന കാൽനടക്കാർ.

