Kottayam

വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകർ സംരക്ഷണ സമിതി രൂപീകരിച്ചു

 

പാലാ: വലവൂർ: വലവൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ സംഘടിക്കാൻ ഒരുങ്ങുന്നു.ഇന്നലെ നിക്ഷേപകർ യോഗം ചേർന്ന് നിക്ഷേപക സംരക്ഷണ സമിതി രൂപീകരിച്ചു.ടോമി കുടക്കച്ചിറ പ്രസിഡൻറും ,ബിനോയി ചുരനോലി സെക്രട്ടറിയുമായി 12 അംഗ കമ്മറ്റിയാണ് രൂപീകരിക്കപ്പെട്ടത്.

ഇതിനിടെ പൂവേലിക്കൽ മാമച്ചൻ എന്നൊരു കർഷകൻ ബാങ്ക് പടിക്കൽ ഒറ്റയ്ക്ക് ധർണാ സമരം നടത്തുകയുണ്ടായി. അദ്ദേഹത്തെ പിറ്റെ ദിവസം തന്നെ അനുനയിപ്പിച്ചെന്നാണ് സൂചനകൾ.

നവംബർ 5 ന് വലവൂർ ബാങ്കിൽ തെരെഞ്ഞെടുപ്പ് നടക്കുകയാണ് .നിലവിലെ പ്രസിഡണ്ടും;കേരളാ കോൺഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗവുമായ  ഫിലിപ്പ് കുഴികുളത്തിൻ്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് മുൻ ഭരണ സമിതി അംഗത്തിൻ്റെ നേതൃത്വത്തിലും മത്സരിക്കുന്നുണ്ടെങ്കിലും പഴയ വീറും വാശിയുമൊന്നും പ്രകടമല്ല.യു  ഡി എഫ് പാനൽ തന്നെ വൻ തോക്കുകൾ പിറകോട്ട് മാറി അപ്രശസ്തരെ മുന്നിൽ നിർത്തിയുള്ളതാണ്.പ്രശസ്തരായ പല യു  ഡി എഫ് നേതാക്കൾക്കും വലവൂർ ബാങ്കിൽ നിന്നും ലക്ഷങ്ങളുടെയും ;കോടികളുടെയും വായ്‌പകൾ എടുക്കുകയും കുടിശിക  വരുത്തുകയും ചെയ്തവരാണ് .പൂവേലിക്കൽ മാമച്ചൻ എന്ന കർഷകൻ ബാങ്കിന് മുന്നിൽ സമരം നടത്തിയപ്പോൾ യു  ഡി എഫ് പ്രമുഖരോട് പിന്തുണ അഭ്യര്ഥിച്ചെങ്കിലും അവരെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മുങ്ങുകയാണുണ്ടായത് .

അതേസമയം സഹകരണ ബാങ്കുകളിൽ പണമിടാൻ ജനങ്ങൾ മടിക്കുകയാണ്. പോസ്റ്റോഫിൽ കേന്ദ്ര പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ജനങ്ങൾ കൂട്ടമായെത്തുന്നുണ്ട്.അവരുടെ  സമാഹരണ ക്വാട്ട പത്താം തീയതി തന്നെ പൂർത്തിയാകുന്നുണ്ട്. സാമാഹരണ ലക്ഷൃത്തിൻ്റെ നാലിരട്ടി തുകയാണ് ഓരോ മാസവും ജനങ്ങൾ നിക്ഷേപിക്കുന്നത്.പ്രത്യേകിച്ച് സമ്മർദ്ദം ഒന്നും കൂടാതെയാണ് ജനങ്ങൾ പോസ്റ്റ്ആഫീസ് നിക്ഷേപത്തിന് ഒരുങ്ങുന്നത് .ഇളങ്ങുളം ;കരുവന്നൂർ ;കടനാട്‌.കിഴതടിയൂർ ;വലവൂർ;മൈലപ്ര തുടങ്ങിയ ബാങ്കുകളിലെ പ്രതിസന്ധി ജനങ്ങൾക്ക്‌ സഹകരണ ബാങ്കുകളിലുള്ള വിശ്വാസം നശിച്ചു കഴിഞ്ഞു .

വലവൂർ ബാങ്കിൽ എന്തുകൊണ്ട് സാമ്പത്തികപ്രതിസന്ധി ഉണ്ടായി ?

കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രാമപുരം ബാങ്ക് ഇലക്ഷൻ കൺവെൻഷനിൽ വലവൂർ ബാങ്കിന്റെ പ്രതിസന്ധിയെപ്പറ്റി പ്രസംഗിച്ചതുകൊണ്ടും കോൺഗ്രസുകാരുടെ കള്ളപ്രചരണവുംമൂലമാണ് ബാങ്കിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന്കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കള്ളപ്രചരണം അടിസ്ഥാനരഹിതവുംയഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടവും ആണ് .
2013 -18 കാലയളവിൽകേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന ഭരണസമിതി അംഗങ്ങൾ മാത്രം ജയിച്ചു വന്നപ്പോഴാണ്ബാങ്കിൽ വൻ അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടായത്.

1-ബാങ്ക് ഹെഡ് ഓഫീസ് പണിയുന്നതിനായി ലോകത്ത് ഇല്ലാത്ത വിലയ്ക്ക് [മൂന്നുകോടി ഇരുപത്തിയേഴ് ലക്ഷത്തിൽപരം രൂപയ്ക്ക് ]സ്ഥലം വാങ്ങുകയും10 കോടിയിൽ പരം രൂപ മുടക്കി കൺവെൻഷൻ സെന്റർ പണിയുകയും ചെയ്തത്.ആയതിന് ചെലവായ തുകയുടെ പലിശ മാത്രം കോടികൾ വരും.പലിശയുടെ നാലിലൊന്നുതുക പോലും വാടകയിനത്തിൽ ലഭിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

2-ബാങ്കിൻറെ ഹെഡ് ഓഫീസുംബ്രാഞ്ചുകളും ലക്ഷങ്ങൾ മുടക്കി നവീകരിച്ച്എയർകണ്ടീഷൻ ചെയ്തതു വഴിബാങ്കിന് ലക്ഷങ്ങൾ നഷ്ടമുണ്ടായി.

3 -ഈ കാലയളവിൽ ബാങ്കിനുവേണ്ടി വാങ്ങിയ വണ്ടി പ്രസിഡണ്ടിന് വേണ്ടി മാത്രം ഓടിയ വകയിൽഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ ബാങ്കിന് ലക്ഷങ്ങൾ ചെലവ് വരുന്നു.

4 – ഏഴ് കളക്ഷൻ ഏജൻറ് മാരെ അനധികൃതമായി നിയമിക്കുക വഴി ബാങ്കിന് ലക്ഷങ്ങൾ നഷ്ടമുണ്ടായിട്ടുണ്ട്.നൂറു രൂപ കളക്ഷൻ എടുക്കുമ്പോൾ കമ്മീഷനായി രണ്ടു രൂപ നൽകിയാണ് ഏജൻറ് മാരെ നിയമിച്ചിരിക്കുന്നത്.ചിട്ടിക്ക് വെറും മൂന്ന് ശതമാനം കമ്മീഷൻ ഉള്ളപ്പോഴാണ് കളക്ഷൻ ഏജൻറ് മാർക്ക് 2% കമ്മീഷൻ നൽകുന്നത് എന്ന കാര്യം പ്രസക്തമാണ്.

5. മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയിലും പാലാ മാർക്കറ്റിംഗ് സൊസൈറ്റിയിലും കൂടി 3 കോടിയിൽപരം രൂപയുടെയും മാർക്കറ്റിംഗ് ഫെഡറേഷനിൽ രണ്ട് കോടി 11 ലക്ഷത്തിൽ പരം രൂപയുടെയും അനധികൃത നിക്ഷേപം നടത്തുക വഴിഈ തുക എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിന് കാരണമായി.

6 -ഒട്ടേറെ ലോണുകൾ മതിയായ ഈടില്ലാതെ ബാങ്ക് ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ എടുക്കുക വഴികിട്ടാകടം വർദ്ധിക്കുകയുണ്ടായി ഈടു വസ്തു ലേലം ചെയ്ത് വിറ്റാൽ നിലവിലുള്ള ലോണിന്റെ മുതലിന്റെ നാലിൽ ഒന്ന് തുക പോലും ലഭിക്കാത്ത ഒട്ടേറെ ലോണുകൾ നിലവിലുണ്ട്.പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളിൽ ചിലരുംകേരള കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ലോണുകൾ എടുപ്പിച്ചിട്ടുണ്ട് എങ്കിലും പല ലോണുകളും അടക്കാതെ കിടക്കുകയാണ്.
7.ബോർഡ് മെമ്പർമാരും അനുചരന്മാരും ഈ പ്രതിസന്ധി കാലഘട്ടത്തിൽ അവരവരുടെ നിക്ഷേപം പിൻവലിക്കാൻ ആവശ്യപ്പെടുകയും അങ്ങനെ നിക്ഷേപം പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് കൂടുതൽ പ്രതിസന്ധിയിലേക്ക് ആവുകയും ചെയ്തു

50 ലക്ഷം രൂപയിൽ കൂടുതൽ ലോണുകൾ ഉള്ള കുടുംബത്തിന്റെ പേരും ജാമ്യ വസ്തുവിന്റെ വിവരവും പ്രസിദ്ധപ്പെടുത്തുവാനുള്ള ആർജ്ജവം പ്രസിഡന്റും ഭരണസമിതി അംഗങ്ങളും കാണിക്കേണ്ടതാണ്.

സത്യങ്ങൾ ഇതായിരിക്കെ കോൺഗ്രസിന് എതിരെ കള്ളപ്രചരണംനടത്തി പുകമറ സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കുക

പയസ് മാണി
കോൺ. മണ്ഡലം പ്രസിഡൻറ് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top