Crime

ചെയ്യാത്ത കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം രൂപാ കോൺട്രാക്ടർക്ക് നൽകി.മൂന്നിലവ് പഞ്ചായത്തിൽ നടന്ന വൻ അഴിമതി വിജിലൻസ് കൈയ്യോടെ പിടികൂടി, ഉദ്യോഗസ്ഥരുടെ പണി പോകും

 

 

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിൽ നടന്ന അഴിമതി വിജിലൻസ് കൈയോടെ പിടികൂടി.ഏറെ നാളായി ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് കോട്ടയം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വ്യാപക പരിശോധന നടന്നത്. മേലുകാവ് ട്രൈബൽ എക്സ്റ്റൻസ് ആഫീസിലും ,കാഞ്ഞിരപ്പള്ളി ഐ.ടി ഡി സി ആഫീസിലും ഒരേ സമയമാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.

മൂന്നിലവ് പഞ്ചായത്തിലെ രണ്ടാം വാർഡിൽ 2018 – 2019 കാലത്ത് കുടിവെള്ള പദ്ധതിക്കായി 25 ലക്ഷം രൂപായുടെ പദ്ധതി അനുവദിച്ചിരുന്നു.എന്നാൽ 2023 ആയിട്ടും ഒരു ലിറ്റർ വെള്ളം പോലും ഒരു കുടുംബത്തിനും ലഭിച്ചിട്ടില്ല.വിജിലൻസിന്റെ അന്വേഷണത്തിൽ കോൺട്രാക്ടർക്ക് 20 ലക്ഷം രൂപാ കൈമാറിയതായും അറിഞ്ഞു.അതെ തുടർന്നാണ് വിജിലൻസ് മേലുകാവ് ട്രൈബൽ എക്സ്റ്റൻഡ് അഫീസിൽ റെയ്ഡ് നടത്തി ഇത് സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തത്.

ഇന്നലെ രാവിലെ മുതൽ നടന്ന റെയ്ഡ് വൈകിട്ട് ഏഴുമണി വരെ  നീണ്ടു  നിന്നു.ഇതോടോപ്പം;കാഞ്ഞിരപ്പള്ളി;വൈക്കം ;ഏറ്റുമാനൂർ;പുഞ്ചവയൽ എന്നിവിടങ്ങളിലും ഒരേസമയം റെയ്‌ഡ്‌ നടന്നു.2019 മാർച്ചിൽ പൂർത്തിയാക്കേണ്ട കുടിവെള്ള പദ്ധതിയാണ് ഒരു ലിറ്റർ വെള്ളം പോലും നൽകാതെ ഉദ്യോഗസ്ഥരും ;കോൺട്രാക്ടറും കൂടിച്ചേർന്നു രേഖകളിൽ കൃത്രിമം കാട്ടി 20 ലക്ഷം തട്ടിയെടുത്തത് .പദ്ധതി പൂർത്തിയായെന്നും കാണിച്ച് മൂന്നിലവ് പഞ്ചായത്ത് സെക്രട്ടറി കാഞ്ഞിരപ്പള്ളി ആഫീസിൽ അറിയിപ്പ് നൽകുകയും ചെയ്തിരുന്നു . 60 ഓളം പട്ടികജാതി കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തതെങ്കിലും.ഇപ്പോളും കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാടു പിടിച്ച് കിടക്കുകയാണ് .

കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർമാരായ പ്രദീപ് എസ് മഹേഷ് പിള്ള
രമേശ് ജി സജു എസ് ദാസ് അൻസിൽ ഇ എസ് സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ് ജയ്മോൻ വി എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top