Kerala

പാലാ,മേലുകാവ് ,രാമപുരം എന്നീ സ്റ്റേഷനുകളിൽ അടിപിടി,കൊലപാതക ശ്രമ കേസുകളുള്ള കടനാട്‌ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

പാലാ :കടനാട്, മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (28) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് പാലാ,മേലുകാവ് ,രാമപുരം എന്നീ സ്റ്റേഷനുകളിൽ അടിപിടി,കൊലപാതക ശ്രമം,

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, കഞ്ചാവ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top