ദിവസം 50 രൂപ അടയ്ക്കൂ, 35 ലക്ഷം വരെ നേടൂ !! : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാം.ഗ്രാമ സുരക്ഷാ യോജന പ്രകാരം ഒരു വ്യക്തി മാസം 1515 അതായത് ദിവസം ഏതാണ്ട് 50 രൂപ തോതില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പോളിസിയുടെ മൂല്യം 10ലക്ഷമാണെങ്കില്‍ പോളിസി കാലാവധി പൂര്‍ത്തിയായാള്‍ ഉടമയ്ക്ക് 34.60 ലക്ഷം രൂപ റിട്ടേണായി ലഭിക്കും. 55 വയസുവരെയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 31.60ലക്ഷം രൂപയും 58 വയസുവരെയാണെങ്കില്‍ 33.40 ലക്ഷം രൂപയും 60 വയസുവരെയാകുമ്പോള്‍ 34.60ലക്ഷം രൂപയും ലഭിക്കും.

ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്കുവേണ്ടി 1995ല്‍ കൊണ്ടുവന്നതാണ് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്. ഗ്രാമീണ ജനതയ്ക്ക് പൊതുവിലും സമൂഹത്തിലെ അധസ്ഥിതി വിഭാഗങ്ങള്‍ക്കും ഗ്രാമീണ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് കവര്‍ ഉറപ്പുവരുത്തുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.

