Kerala

കേരള കോൺഗ്രസ് (എം) സംസ്കാര വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നടത്തി

തൊടുപുഴ : കേരള കോൺഗ്രസ് (എം) സംസ്കാര വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ മികച്ച കർഷകർ , വനിതാ കർഷകർ , ക്ഷീര കർഷകർ , കുട്ടി കർഷകർ , സമ്മിശ്ര കർഷകർ എന്നിവരെ ആദരിച്ചു. ജില്ലാ തല ഉദ്ഘാടനം ആലക്കോട് , കെ.എം.മാണി സ്റ്റഡിസെൻറർ ചെയർമാൻ ജിമ്മി മറ്റത്തിപ്പാറ നിർവഹിച്ചു.

 

ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡൻറ് ജോസ് മാറാട്ടിൽ , പാർട്ടി മണ്ഡലം പ്രസിഡൻറ് തോമസ് മൈലാടൂർ എന്നിവർ പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിൽ ആൻറണി പള്ളത്ത് , സാലി ആൻറണി , ഷൈനി റോബിൻ , ജഗദമ്മ വിശ്വംഭരൻ തുടങ്ങിയവരെ ആദരിച്ചു. സജിൻ ചേരിപ്പുറം, ടോം കണയങ്കവയൽ , ജയകൃഷ്ണൻ പുതിയേടത്ത് , ബെന്നി പ്ലാക്കൂട്ടം , മാത്യു വാരികാട്ട് , സണ്ണി പന്നാംകുഴി , ജോബി കുന്നപ്പിള്ളി , അനു ആൻറണി , ജോമി കടുകും മാക്കൽ , എം.വി. പത്രോസ് , ഫ്രാൻസീസ് കരിമ്പാനി , ആൻറണി പള്ളത്ത് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top