Kerala

ആവേശത്തേരിലേറി ചെങ്കൊടി ഉയർന്നു.,സിപിഐ പാലാ മണ്ഡലം സമ്മേളനം തുടങ്ങി

കോട്ടയം :വലവൂർ :നൂറുകണക്കിന് തൊഴിലാളികളുടെയും,കർഷകരുടെയും കണ്ഠങ്ങളിൽ നിന്നുയർന്ന ചെങ്കൊടിയുടെ പടപ്പാട്ടുകൾക്കിടയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി വലവൂരിന്റെ വാനിലുയർന്നപ്പോൾ  സിപിഐ പാലാ മണ്ഡലം സമ്മേളനത്തിന് തുടക്കമായി.പാലാ മണ്ഡലത്തിലെ അജയ്യ ശക്തിയാണ് സിപിഐ എന്ന് അരയ്ക്കിട്ടുറപ്പിക്കുന്ന സംഘാടന  മികവോടെയാണ് കൊടിമര .,ബാനർ,ഛായാചിത്ര ജാഥകൾ ഇടനാട് കേന്ദ്രീകരിച്ചു സംയുക്ത പ്രകടനമായി വലവൂരിലേക്കു നീങ്ങിയത്.

കോടികോടി കൈകളിൽ.,
പാറിടുന്ന ചെങ്കൊടി.,
ലെനിൻ പിടിച്ച ചെങ്കൊടി.,
കർഷകന്റെ പൊൻ കൊടി ,
തൊഴിലാളികളുടെ നേർ കൊടി.,
താഴുകില്ല ,താഴ്ത്തുകില്ല.,
ജീവനുള്ള നാൾ വരെ ,
ലോകമുള്ള നാൾ വരെ

യെന്ന് നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്നുയർന്നപ്പോൾ വലവൂർ ഗ്രാമത്തിന് അതൊരു പുത്തൻ അനുഭവമായി.

 

 

പൊന്നരിവാളും…തങ്കക്കതിരും വാനിലുയർന്ന് പറക്കട്ടെ: CPI സമ്മേളനം തുടങ്ങി(വീഡിയോ)
https://youtube.com/watch/LYAbwJpjFH0

 

പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പാലാ തെക്കേക്കരയിൽ എ ഒ ഡേവിഡ്, പി എസ് പരമേശ്വരൻ നായർ, അഡ്വ വി റ്റി തോമസ് എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും സിബി ജോസഫ്ന്റെ നേതൃത്വത്തിലും, ബാനർ ഇടമറ്റത്ത് എ ജി ഗോവിന്ദൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ബിജു റ്റി ബി യുടെ നേതൃത്വത്തിലും, സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാക പ്രവിത്താനത്ത്   പി എ രാമകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ടോമി മാത്യുവിന്റെ നേതൃത്വത്തിലും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ചു   മൂന്നു ജാഥകളും ഇടനാട്ടിൽ എത്തിച്ചേർന്നപ്പോൾ  എൻ കരുണാകാരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗറിൽ സ്ഥാപിക്കള്ള കൊടിമരവും  നൂറു കണക്കിന് വാഹനങ്ങളും അവിടെ കത്ത് നിന്നിരുന്നു.തുടർന്ന്  വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ചു.

 

 

.ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള സിപിഐ പാലാ മണ്ഡലം   സമ്മേളനം  പാർട്ടിയുടെ മുതിർന്ന നേതാവ് എസ് ശിവദാസൻ പിള്ളയാണ്  പതാക ഉയർത്തിയത്. നാളെ  നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി റ്റി ജോസ് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തും. സിപിഐ ജില്ല സെക്രട്ടറി സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ സുശീലൻ, അഡ്വ വി കെ സന്തോഷ്‌കുമാർ, ലീനമ്മ ഉദയകുമാർ, ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, എന്നിവർ പ്രസംഗിക്കും. സ്വാഗത സംഘം സെക്രട്ടറി എം റ്റി സജി സ്വാഗതം ആശംസിക്കും.കൊടിമര പതാക ജാഥകൾക്ക് ബാബു കെ ജോർജ് ,സണ്ണി ഡേവിഡ്.,ഷാജകുമാർ.,എം മാധവൻ.,തോമസ് വി ടി.,അജി വട്ടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.

 

 

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top