മലയാറ്റൂർ നീലേശ്വരം പഞ്ചായത്ത് കേരളമാകെ മാതൃകയാവുകയാണ്.കാലങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു വാർഡിൽ ഒരു വഴിവിളക്ക് വേണമെന്നുള്ളത് .അധികാരികൾ തിരിഞ്ഞു നോക്കാതായപ്പോൾ പഞ്ചായത്ത് മെമ്പർ സേവ്യർ വടക്കുംചേരി ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുവാൻ ആരംഭിച്ചു.സേവ്യറിന്റെ ഉദ്ദേശ ശുദ്ധിയിൽ വിശ്വാസമുള്ള ജനങ്ങൾ പണവും നൽകി.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മൂന്ന് ലക്ഷം രൂപാ വരെ മുടക്കി മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് ആഘോഷമായി ഉദ്‌ഘാടനം നടത്തുമ്പോൾ സേവ്യർ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന് 31700 മാത്രമാണ് മുടക്ക്.എന്നാൽ ഗുണനിലവാരവും കൂടുതലാണ് .അതിന്റെ വ്യക്തമായ കണക്കുകളും ഫ്ളക്സ് ബോർഡിൽ സേവ്യർ സ്ഥാപിച്ചിട്ടുണ്ട്.വണ്ടിക്കൂലിയും .തറ കെട്ടിയതിന്റെ ചിലവ് സഹിതമാന് കണക്കുകൾ പൊതുജനങ്ങളെ ബോധിപ്പിച്ചിരിക്കുന്നത്.
തൊട്ടടുത്ത് മൂവാറ്റുപുഴ നഗരസഭയിൽ 40 ലക്ഷം രൂപാ മുടക്കി വെയിറ്റിങ് ഷെഡ്ഡ് നിർമ്മിച്ചിട്ടുള്ളത് കേരളമാകെ അറിഞ്ഞപ്പോൾ ജനം മൂക്കത്ത് വിരൽവച്ചുപോയി .എന്നാൽ ഈ വെയിറ്റിങ് ഷെഡിന്റെ നിർമ്മാണത്തിലെ പിഴവ് മൂലം ജനങ്ങൾ വെയിലും മഴയും ഏൽക്കേണ്ട ഗതികേടിയിലുമാണ്.പൊതുമുതൽ ധൂർത്ത് അടിക്കുന്നതിന്റെ മാതൃക മൂവാറ്റുപുഴയിൽ നിന്നും ഉയരുമ്പോൾ തന്നെയാണ് തൊട്ടടുത്ത മലയാറ്റൂർ നീലേശ്വരം പഞ്ചായത്തിൽ നിന്നും മലയോളം ജനകീയ വികസനത്തിന്റെ വാർത്തകളും വരുന്നത് .സേവ്യർ വടക്കുംചേരി എന്ന ഈ പഞ്ചായത്ത് മെമ്പർ ജനങ്ങളിൽ നിന്നും ശേഖരിച്ച പണം കൊണ്ട് തന്റെ വാർഡിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്.അതിനു 122700 രൂപയാണ് മുടക്കുള്ളത് .

