Kerala

റോബിൻ ബസ്സിന്റെ ഉടമ പറയുന്നത് പച്ചക്കള്ളമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ സ്വാതി ജോര്‍ജ്

റോബിന്‍ ബസ്സിന്റെ ഉടമയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഗിരീഷ് വലിയ നുണപ്രചരണമാണ് നടത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ സ്വാതി ജോര്‍ജ്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിലാണ് ഗിരീഷ് എന്നയാള്‍ ബസ്സിന്റെ ഉടമയാണെന്ന് കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്ന് പറഞ്ഞത്.റോബിന്‍ എന്ന ബസ്സിന്റെ ഉടമ ആരാധകശല്യം ഏറ്റുവാങ്ങുന്ന ഗിരീഷ് എന്ന വ്യക്തിയല്ല.

ആ ബസ്സിനുള്ള ‘All India Tourist Permit’ എന്ന പെര്‍മിറ്റും ആ വ്യക്തിയുടെ പേരിലുള്ളതല്ല. ടൂറിസ്റ്റ് പെര്‍മിറ്റ് ഏതെങ്കിലും വിധത്തില്‍ കൈമാറ്റം ചെയ്യാവുന്നതോ, വാടകയ്ക്ക് നല്‍കാവുന്നതോ അല്ല. ഈ വ്യക്തിയും മാധ്യമങ്ങളും അവകാശപ്പെടുന്നതുപോലെ ഇദ്ദേഹമാണ് അതിന്റെ ഉടമയും പെര്‍മിറ്റ് ഹോള്‍ഡറുമെങ്കില്‍ നിയമപ്രകാരമായ അനുമതിയില്ലാതെ അത് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

എങ്കില്‍ ആ കാരണത്താല്‍ പെര്‍മിറ്റ് റദ്ദായിക്കഴിഞ്ഞു. അതിനര്‍ത്ഥം ബസ്സുമായി ഏതെങ്കിലും തരത്തില്‍ നിയമപരമായി ബന്ധമുള്ള ആളല്ല ഇതെന്നാണ്. ”സംരഭകന്” ഇത് അറിയാത്തതല്ല എങ്കിലും കള്ളം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്, മാധ്യമങ്ങള്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top