
മൂലമറ്റം: വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെയും വീണ്ടും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും എന്ന് വൈദ്യുതി മന്ത്രിയുടെ പ്രസ്താവനക്കെതിരെയും കേരള കർഷക യൂണിയൻ അറക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂലമറ്റം വൈദ്യുതി ഭവന് മുമ്പിൽ വമ്പിച്ച പ്രതിഷേധ സമരം നടത്തി.
കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് കുര്യാച്ചൻ കാക്കപയ്യാനിക്ക് ചൂട്ടുകറ്റ കത്തിച്ചു നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി തുടിയൻപ്ലാക്കൽ സ്വാഗതം ആശംസിച്ചു.
പാർട്ടി മണ്ഡലം പ്രസിഡണ്ട് എ ഡി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം സി വി സുനിത, പഞ്ചായത്ത് മെമ്പർ കൊച്ചുറാണി ജോസ്, തോമസ് മുണ്ടക്കപ്പടവൻ, ചെറിയാൻ തെക്കേൽ എന്നിവർ സംസാരിക്കുകയും റെനി മാണി കൃതജ്ഞത പറയുകയും ചെയ്തു.

