Kerala

അടിവാരം പള്ളിയിൽ ഇടവക മദ്ധ്യസ്ഥ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുന്നാളിന് 2023 നവംബർ 24ന് കൊടികയറും

 

പൂഞ്ഞാർ :അടിവാരം : അടിവാരം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ  തിരുന്നാൾ 2023 നവംബർ 15 മുതൽ 26 വരെയും വളരെ ആഘോഷവും ഭക്തിനിർഭരമായും നടത്തപ്പെടുന്നു. മാതാവിന്റെ നൊവേന 15 മുതൽ ആരംഭിച്ചു. തിരുന്നാൾ ആഘോഷത്തോടൊപ്പം പ്രസുദേന്തിമാരുടെത്തന്നെ സാമ്പത്തിക സഹായ സഹകരണത്തോടെ പള്ളിക്ക് ഇല്ലാതിരുന്ന ഒരു സെമിത്തെരി ചാപ്പൽ പണിതുയർത്തുകയും അത് കഴിഞ്ഞ 19 ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വഞ്ചരിപ്പ്കർമ്മം നടത്തുകയും ചെയ്തു.

തുടർന്നു ഇരുപത്തിമൂന്നാംതീയതി വരെയും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നൊവേനയും പരിശുദ്ധ കുർബാനയും ഉണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് ബഹു. അടിവാരം പള്ളി വികാരി സെബാസ്റ്റ്യൻ കടപ്ലാക്കലച്ചൻ തിരുന്നാൾ കൊടി ഉയർത്തും അതേത്തുടർന്ന് അടിവാരം ഇടവകക്കാരായ ബഹു. വൈദികരുടെ കർമികത്വത്തിൽ വി. കുബാനയും നൊവേനയും ഗ്രോട്ടോയിലേക്ക് മെഴുകുതിരി പ്രദക്ഷണവും നടത്തും.

25 ന് ശനിയാഴ്ച്ച

വൈകുന്നേരം 4.45 വി. കുർബാന നൊവേന – ചേർപ്പുങ്കൽ കോളേജ് ബർസാർ ബഹു. മലമാക്കൽ സ്കറിയച്ചന്റെ കർമികത്വത്തിൽ, തുടർന്ന് പ്രതിക്ഷണം അടിവാരം ടൗൺ പന്തലിലേക്ക്, ടൗൺ പന്തലിൽ തിരുന്നാൾ സന്ദേശം 7 pm ന്,
ദീപിക ജനറൽ മാനേജർ ബഹു.പുന്നമറ്റത്തിൽ ജിനോയച്ചൻ ശേഷം പ്രദിക്ഷണം പള്ളിയിലേക്ക്

26.11.2023 ഞായർ
പ്രധാന തിരുന്നാൾ ദിവസം

വൈകുന്നേരം 4 ന് തിരുന്നാൾ റാസ്സ
മുഖ്യ കാർമ്മികൻ- കുറവിലങ്ങാട് കോളേജ് പ്രിൻസിപ്പൽ ബഹു. കവളമ്മാക്കൽ മാത്യുവച്ചൻ, സഹകാർമ്മികർ,
റവ.ഫാ. ജോസഫ് പുരയിടത്തിൽ(SJCET, ചൂണ്ടശ്ശേരി)

റവ.ഫാ.ഷിബു തോമസ് പാക്കരബേൽ FDP,
(സുപ്പീരിയർ, ഡോൺബോസ്‌കോ സെമിനാരി കൊല്ലം)

റവ.ഫാ.കുര്യാക്കോസ് വട്ടമുകളേൽ (SJCET ചൂണ്ടശ്ശേരി)

6.30 pm
പ്രദക്ഷിണം കുരിശിൻന്തൊട്ടി ചുറ്റി.

7.45 pm ന്
സ്നേഹവിരുന്ന്

8 pm ന്
പാലാ കമ്മ്യൂണിക്കേഷന്റെ
ഗാനമേള

റവ.ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കൽ
(വികാരി, അടിവാരം പള്ളി )

കൈക്കാരന്മാർ

ബേബി പന്തനാനിക്കൽ &
(പ്രസുദേന്തി കൺവീനർ )
ബേബി കരിവേലിക്കൽ
സാജു മുതിരേന്തിക്കൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top