പാലാ മുൻസിപ്പൽ ഓഫീസ് പടിക്കൽ NDA ധർണ്ണ നവകേരള സദസ്സിനായി പാലാ സിന്തെറ്റിക് ട്രാക്ക് സ്റ്റേഡിയം വിട്ടു നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് NDA യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

പാലായിലെ സിന്തറ്റിക്ക് ട്രാക്ക് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും അതിന് വേണ്ടി പാലാ NDA കായികപ്രേമികൾക്ക് ഒപ്പം ഉണ്ടായിരിക്കുംമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് BDJS ജില്ല സെക്രട്ടറി KP സന്തോഷ് കുമാർ പറഞ്ഞു NDA പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി BDJS പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രവീദ്രൻ KP സരീഷ് കുമാർ സോമൻ തച്ചേട്ട് മുതലായവർ പ്രസംഗിച്ചു

