
പാലാ :ഇടനാട് സർവ്വീസ് സഹകരണ ബാങ്ക് രണ്ടാമതായി ആരംഭിച്ച സുവർണ്ണ നിക്ഷേപ വായ്‌പാ പദ്ധതിയുടെ വിതരണോത്‌ഘാടനം മുൻ ബാങ്ക് സെക്രട്ടറി ശ്രീ. വി. കെ. ശശികുമാർ നിർവ്വഹിച്ചു. 2.8 കോടി രൂപയുടെ പദ്ധതി അടുത്ത മൂന്ന് മാസം കൊണ്ടാവും വിതരണം പൂർത്തിയാവുക സാധാരണക്കാരായ അംഗങ്ങൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുവാൻ അവസരം നൽകുന്ന ഈ പദ്ധതി 100% കുടിശ്ശികയില്ലാതെ നടത്തുവാൻ സാധിക്കുന്നു എന്നുള്ളത് ബാങ്കിനും മുതൽക്കൂട്ടാണ്.
വ്യത്യസ്‌തവും ദിശാ ബോധവുമുള്ള പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന ബാങ്ക്, ചിട്ടിയിൽ ഓൺലൈൻ ആയി അംഗങ്ങൾക്ക് പങ്കെടുക്കു വാനുള്ള സൗകര്യം ഒരുക്കി കൊണ്ട് ശ്രദ്ധയാകർഷിച്ചിരിക്കുന്നു.
ബാങ്ക് പ്രസിഡൻ്റ് ജയകുമാർ പി എസ് പുതിയകുളത്തിൽ, ഡയറക്‌ടർ ബോർഡ് അംഗങ്ങളായ സൈമൺ എം. ജെ, സുനിൽ എൻ, സജിമോൻ റ്റി. കെ. രതീഷ് തങ്കപ്പൻ, ശ്യാമളകുമാരി റ്റി കെ, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

