
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘നവകേരളം പ്രതീക്ഷകളും സാധ്യതകളും’ എന്നതാണ് വിഷയം. ഡിസംബർ രണ്ടിന് രാവിലെ 9.30 ന് ചങ്ങനാശേരി നഗരസഭയിലെ പഴയ കൗൺസിൽ ഹാളിലാണ് മത്സരം.
കോട്ടയം ജില്ലയിലെ ആർട്‌സ് ആൻഡ് സയൻസ്, പ്രൊഫഷണൽ കോളജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ് കൈയിൽ കരുതണം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനായി ഫോൺ: 9387051024/ 8943346587

