പാലാ :നവ കേരളാ സദസ്സിനായി പാലാ മുൻസിപ്പൽ സ്റ്റേഡിയം വിട്ടു നൽകുന്നതിനെതിരെ പ്രതിപക്ഷ പ്ലക്കാർഡുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.സഭ ആരംഭിച്ചപ്പോൾ തന്നെ സ്റ്റേഡിയം സ്വകാര്യ ആവശ്യങ്ങൾക്കായി വിട്ടു നൽകുന്നതിനെതിരെ സതീഷ് ചൊള്ളാനി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്‌സൺ ജോസിൻബിനോ അത് ചർച്ച ചെട്ടിയുവാനായി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന് തടസ്സവാദം ഉന്നയിച്ചെങ്കിലും പ്രശ്നത്തിന്റെ അടിയന്തിര സ്വഭാവം മൂലം മറ്റു അജണ്ടകൾക്കു മുൻപായി സ്റ്റേഡിയം പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇത് ചെയർപേഴ്‌സൺ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം കൈയ്യിൽ കരുതിയിരുന്ന പ്ലക്കാര്ഡും ഉയർത്തി സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു .സ്റ്റേഡിയമാകെ ഉഴുതുമറിച്ച് ;കപ്പ കൃഷിക്ക് നടക്കുന്നവരെ;മുപ്പത് വെള്ളിക്കാശിനു വേണ്ടി;വെറുമൊരു ചെയർമാൻ ഷിപ്പിനു വേണ്ടി ;വിറ്റു നിങ്ങൾ പാലാക്കാരെ;ഇന്നും വിൽപ്പന തുടരുന്നു. എന്ന മുദ്രാവാക്യം വി സി പ്രിൻസ് നീട്ടി വിളിച്ചു കൊടുത്തത് പ്രതിപക്ഷം ഏറ്റു വിളിച്ചു .
ചെയർപേഴ്‌സൺ അടുത്ത അജണ്ട വായിക്കാൻ തുടങ്ങിയതോടെ മുദ്രാവാക്യം വിളിയുടെ ശക്തിയും കുറഞ്ഞു.ശക്തി കുറഞ്ഞതോടെ സിപിഎം ലെ വനിതാ അംഗങ്ങളിൽ പലരും പരിഹസിച്ച് ചിരിക്കുന്നത് കാണാമായിരുന്നു .ഒരു വേള ചെയർപേഴ്‌സൺ നീതി പാലിക്കുക എന്ന് വി സി പ്രിൻസ് വിളിച്ചു പറഞ്ഞപ്പോൾ ചിരിയോടെ ജോസിൻ ബിനോ പറഞ്ഞു ഞാൻ നീതി പാലിച്ചോളാം.ഇതിന്റെ മുൻ കമ്മിറ്റികളിൽ വി സി പ്രിൻസ് ഒരു തടസ്സ വാദവും പറഞ്ഞില്ലെന്നു ചെയർപേഴ്‌സൺ പറഞ്ഞപ്പോൾ വി സി പ്രിൻസ് പറഞ്ഞു ആർ ഡി ഒ വിളിച്ചു ചേർത്ത യോഗത്തിന്റെ മിനിട്സ് എടുത്ത് പരിശോധിച്ചാൽ എന്റെ വിയോജന കുറിപ്പ് കാണാം.

