പാലാ :ഇന്ന് രാവിലെ ചേർന്ന നഗരസഭാ യോഗത്തിൽ ചെയർപേഴ്‌സൺ ജോസിൻ ബിനോയും സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനുവും തമ്മിൽ വാക്കേറ്റമുണ്ടായി.നഗരസഭയുടെ കഴിഞ്ഞ 5 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്ന് ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടപ്പോൾ ;അത് എല്ലാവര്ക്കും വാട്ട്സാപ്പിൽ നൽകിയിട്ടുണ്ട്.സെക്ഷനിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാമെന്നും സിപിഎം ലെ തന്നെ ചെയർപേഴ്‌സൺ ജോസിൻ ബിനോ പറഞ്ഞത് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനുവിന് ഇഷ്ടപ്പെട്ടില്ല. എനിക്ക് വാട്ട്സാപ്പ് ഇല്ല സാധാരണ ഫോണാണ് എനിക്കുള്ളത് എന്ന് ബിനു തിരിച്ചടിച്ചു ; എന്നാൽ ജോസിൻ ബിനോ പരിഹാസ സൂചകമായി അതെല്ലാവർക്കും അറിയാമെന്ന് പറഞ്ഞപ്പോൾ ;നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞാൽ മതി എല്ലാവരുടെയും കാര്യം നോക്കേണ്ടെന്ന് ബിനുവും ഉടനെ പറഞ്ഞു.

തുടർന്ന് ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ വായിച്ചു .ഒരു അജണ്ട മാത്രമായിരുന്നു 11 ന്റെ യോഗത്തിൽ ഉണ്ടായിരുന്നത്.അതേസമയം സിപിഎം പാർലമെന്ററി പാർട്ടി യോഗം ഇന്നലെ സിപിഎം ഏരിയാ കമ്മിറ്റി ആഫീസിൽ ചേർന്നപ്പോൾ കടുത്ത വാഗ്‌വാദങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്.സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ന് കൗൺസിൽ യോഗത്തിൽ കൈക്കൊള്ളേണ്ട സിപിഎം നിലപാടുകൾ വിശദീകരിച്ചെങ്കിലും ബിനുവിന് എതിരെ രൂക്ഷ വിമര്ശനങ്ങളാണ് മറ്റു കൗൺസിലർമാർ ഉന്നയിച്ചത് .തുടർന്ന് മുനിസിപ്പാലിറ്റിയിൽ ചേർന്ന എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ബിനു പങ്കെടുത്തിരുന്നില്ല.

